ഭക്ഷണമെനുവിൽ ബീഫ് ബിരിയാണി; അലിഗഢ് സർവകലാശാല വിദ്യാർഥികൾക്കെതിരെ കേസ്

ലഖ്‌നൗ : ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി ഉൾപ്പെടുത്തി നോട്ടീസ് ഇറങ്ങിയതിൽ അലിഗഢ് സർവകലാശാലയിലെ രണ്ട് വിദ്യാർഥികൾക്കെതിരെയും പ്രധാന അധ്യാപകനെതിരെയും കേസ്. മതവികാരം വൃണപ്പെടുത്തൽ, പൊതുശല്യം എന്നീ വകുപ്പുകളാണ് യുപി പൊലീസ് ചുമത്തിയത്. കർണിസേന പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്.
സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ നോട്ടീസ് പിൻവലിക്കുന്നതായും ടൈപ്പിങ് പിഴവാണെന്ന പ്രതികരണവുമായി സർവകലാശാല രംഗത്തെത്തിയിരുന്നു.
Related News

0 comments