ad
Deshabhimani

ബദരീനാഥ്‌ ക്ഷേത്രക്കൊള്ള

print edition അന്വേഷണം ബിജെപി നേതാവിലേക്ക്‌

ayodhya

ഹേമന്ത്‌ ദ്വിവേദി (ഇടത്) പ്രമോദ് നൗട്ടിയാൽ (വലത്)

വെബ് ഡെസ്ക്

Published on Jul 09, 2026, 12:32 AM | 1 min read

ന്യ‍ൂഡൽഹി : ബദരീനാഥ്‌ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ബിജെപി നേതാവ്‌ ഹേമന്ത്‌ ദ്വിവേദിയുടെ സഹായി പ്രമോദ്‌ ന‍ൗട്ടിയാലിനെതിരെ കേസെടുത്തു. സമ്മർദം ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ്‌ ഉത്തരാഖണ്ഡ്‌ പൊലീസിന്റെ നടപടി. ബിജെപി സംസ്ഥാന വക്താവായ ഹേമന്ത്‌ ദ്വിവേദിയാണ്‌ ബദരീനാഥ്‌–കേഥാർനാഥ്‌ ക്ഷേത്ര സമിതി ചെയർമാൻ. ഇയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ക്ഷേത്രം ജീവനക്കാരനുമാണ്‌ പ്രമോദ്‌ ന‍ൗട്ടിയാൽ.


കൊള്ള നടന്ന വിവരം ഭൈരവ്‌ സേനയാണ്‌ ആദ്യം പുറത്തുവിട്ടത്‌. പ്രമേദ്‌ ന‍ൗട്ടിയാൽ കൊള്ള നടത്തിയെന്നും ഹേമന്ത്‌ ദ്വിവേദിക്ക്‌ എല്ലാം അറിയാമെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതോടെ ബികെടിസി അന്വേഷണ സമിതി രൂപീകരിച്ച്‌ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചു. ദ്വിവേദിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. എന്നാൽ ആരോപണം തെളിഞ്ഞതോടെ ന‍ൗട്ടിയാലിനെ ക്ഷേത്ര ജോലികളിൽനിന്ന്‌ മാറ്റിനിർത്തി ഹേമന്ത്‌ ദ്വിവേദി കൈകഴുകാൻ ശ്രമിച്ചു. കേസെടുക്കുമെന്നുറപ്പായതോടെ ചൊവ്വ രാത്രി സസ്‌പെൻഡും ചെയ്തു.


വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ മൂന്നംഗ സമതിയെ നിയോഗിച്ചു. പ്രമോദ്‌ ന‍ൗട്ടിയാലിലൂടെ ഹേമന്ത്‌ ദ്വിവേദിയേയും പ്രതിചേർക്കേണ്ടിവരുമെന്ന്‌ ബിജെപി ഭയപ്പെടുന്നുണ്ട്‌. കേസ് ക്ഷേത്ര ജീവനക്കാരുടെ മേൽകെട്ടിവച്ച് രക്ഷപ്പെടാനാണ് നേതാക്കളുടെ ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home