എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

പ്രതീകാത്മകചിത്രം
ഹൈദരാബാദ് : ഹൈദരാബാദിൽ എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗച്ചിബൗളിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)യിലെ ബി ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ജിയോസ്പേഷ്യൽ ടെക്നോളജി) മൂന്നാം വർഷ വിദ്യാർഥിയായ അഭിരൂപ് (20) ആണ് മരിച്ചത്. കോളേജ് കാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് അഭിരൂപ്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനു മുമ്പ്, അഭിരൂപ് തന്റെ സുഹൃത്തുക്കൾക്ക് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി സന്ദേശമയച്ചതായും പൊലീസ് പറഞ്ഞു.











0 comments