മുംബൈയെ മുക്കി മഴ; പ്രധാന റോഡുകളടക്കം അടച്ചു, നാളെ റെഡ് അലര്‍ട്ട്

image credit: PTI
മുംബൈ : കനത്ത മഴയെ തുടർന്ന് മുംബൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതായി റിപ്പോർട്ട്. മുംബൈ, താനെ, കൊങ്കൺ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈയിലെയും താനെയിലും സ്കൂളുകൾക്ക് ശനിയാഴ്ച അവധി നൽകി. അപകടങ്ങൾ ഒഴിവാക്കാൻ വെള്ളക്കെട്ടുള്ള റോഡുകളിൽ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
അന്ധേരി, ഹിന്ദ്മാതാ, മിലൻ സബ്വേ, തുടങ്ങിയ റോഡുകളാണ് അടച്ചത്. നഗരത്തിന്റെ പല ഭാഗത്തും മരങ്ങൾ കടപുഴകി വീഴുന്നതായും റിപ്പോർട്ടുകളുണ്ട്.










0 comments