ad
Deshabhimani

കുന്നംകുളത്ത് ശിവരാത്രി ആഘോഷത്തിനിടെ വധശ്രമം: 9 സംഘപരിവാറുകാർക്കെതിരെ കേസെടുത്തു

rss flag
വെബ് ഡെസ്ക്

Published on Jul 04, 2026, 09:05 PM | 1 min read

കുന്നംകുളം: ശിവരാത്രി ആഘോഷത്തിനിടെ മൂന്നുപേരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകരായ 9 പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. പെങ്ങാമുക്ക് ശ്രീ പീടികേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പെങ്ങാമുക്ക് പടിഞ്ഞാറ്റുമുറി ശിവരാത്രി ആഘോഷ കമ്മിറ്റി അംഗങ്ങളെ കരിച്ചാലിൽ ആഘോഷം തടഞ്ഞ് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കർണംകോട്ട് വീട്ടിൽ മഹേശ്വർ (23), കണ്ടിരുത്തി വീട്ടിൽ അഥിൻ കൃഷ്ണ (23), കണ്ടിരുത്തി വീട്ടിൽ സുരേഷ് എന്ന അരുവി സുരേഷ് (55), മണ്ടുമ്പാൽ വീട്ടിൽ എവിൻ വിൽസൺ (33), പണ്ടാരപ്പറമ്പിൽ അഖിൽ (28), കണ്ടിരുത്തി വീട്ടിൽ നിഖിൽ (28), കണ്ടുരുത്തി വീട്ടിൽ രാഹുൽ (29), കരിയത്തിൽ വീട്ടിൽ വിനീഷ് (28), കണ്ടിരുത്തി വീട്ടിൽ ധനലക്ഷ്മി (45) എന്നിവർക്കെതിരെയാണ് കേസെടുത്തത്.


യംഗ്-ഗക്ക് ആഘോഷ കമ്മിറ്റിയുടെ പരിപാടിയുടെ ഇടയിലേക്ക് ഒന്നാംപ്രതി മഹേശ്വർ ബൈക്കുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്നോട്ട് നീങ്ങിയ പരിപാടി രണ്ടാം പ്രതി അഥിൻ കൃഷ്ണയുടെ വീടിന് സമീപം എത്തിയപ്പോൾ പ്രതികൾ സംഘം ചേർന്ന് ഇരുമ്പ് പൈപ്പും മുള ദണ്ഡും ഉപയോഗിച്ച് ജിഷിൻ, സുനീഷ്, സുജിത്ത് എന്നിവരെ ആക്രമിക്കുകയായിരുന്നു.


​ജിഷിൻ കുന്നംകുളം കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home