ലക്ഷദ്വീപില്‍ കൂട്ടപ്പിരിച്ചുവിടല്‍; 47 ജീവനക്കാരെ അഡ്മിനിസ്ട്രേഷന്‍ നിർബന്ധിതമായി വിരമിപ്പിച്ചു

കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേഷന്റെ അടിയന്തര നടപടി.
കവരത്തിയിലെ സെക്രട്ടറിയേറ്റ് സർവീസ് സെക്ഷനിൽ നിന്ന് പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങി. വിവിധ ദ്വീപുകളിലെ സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് വിഭാഗങ്ങളിൽപെട്ട 47 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാർ സർവീസിൽ തുടരുന്നത് പൊതുതാൽപര്യത്തിന് യോജിച്ചതല്ലെന്നാണ് ഇതുസംബന്ധിച്ച് അഡ്മിനിസ്ട്രേഷന്റെ വാദം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്താൻ അഡ്മിനിസ്ട്രേഷൻ പ്രത്യേക റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം.
അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതലാണ് നടപടി പ്രാബല്യത്തിൽ വരുന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് കാലാവധി അനുസരിച്ചുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസും ലഭിക്കും.










0 comments