വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പോക്സോ കേസിൽ പിടിയിൽ

കൊല്ലം : പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാവെളി വളവിൽ മേലതിൽ ആദിത്യനാണ് (21) അറസ്റ്റിലായത്. 2025 ഡിസംബറിലാണ് സംഭവം. പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2026 ജനുവരിയിലും മാർച്ചിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.











0 comments