ad
Deshabhimani

രാജ്യവ്യാപക പ്രക്ഷോഭം തുടർന്ന് എസ്‌എഫ്‌ഐ

sfi protest
avatar
സ്വന്തം ലേഖകൻ

Published on Jul 04, 2026, 10:20 PM | 1 min read

ന്യൂ‍ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭം ശനിയാഴ്‌ച നടന്നത്‌ ഉത്തർപ്രദേശ്‌, ഹിമാചൽ പ്രദേശ്‌, മധ്യപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളിൽ. ജൂലൈ പതിമ‍‍ൂന്നുവരെ രാജ്യം മുഴുവൻ നൂ‍റിലധികം റാലികൾക്കാണ്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌. അതാത്‌ പ്രദേശങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികളും പ്രതിഷേധത്തിൽ എസ്‌എഫ്‌ഐ ഉയർത്തുന്നുണ്ട്‌.


യുപി പ്രയാഗ്‌രാജിൽ നടന്ന യോഗവും റാലിയും അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്‌ദുൾ വഹാബ്‌, പ്രസിഡന്റ്‌ പാർഥ്‌ ദ്വിവേദി എന്നിവർ നേതൃത്വം നൽകി. ഹിമാചൽ പ്രദേശ്‌ തലസ്ഥാനമായ ഷിംലയിൽ നിരവധി വിദ്യാർഥികളെ അണിനിരത്തി റാലി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി സേക്ത ഉദ്‌ഘാടനം ചെയ്തു. കർണാടകയിലെ ഹാവേരിയിൽ നടന്ന റാലി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ ബസവരാജ്‌ ഉദ്‌ഘാടനം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home