ad
Deshabhimani

കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം: 6 പവൻ കവർന്നു

Gold Robbery

Representative Image | AI

വെബ് ഡെസ്ക്

Published on Jul 04, 2026, 10:26 PM | 1 min read

​കൊല്ലം: കൊല്ലം ​എആർ ക്യാമ്പിന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം. ആറു പവൻ കവർന്നു. തിരുവനന്തപുരം എആർ ക്യാമ്പിലെ കോൺസ്റ്റബിൾ മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്.


മുബാറക്കും ഭാര്യയും ജോലിക്ക് പോയതായിരുന്നു വൈകിട്ട് തിരികെ എത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home