ad
Deshabhimani

മദ്യപിക്കുന്നതിനിടെ തർക്കം; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 04, 2026, 09:16 PM | 1 min read

കയ്പമംഗലം : കള്ള്ഷാപ്പിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മ (22) ലാണ് അറസ്റ്റിലായത്.


വലപ്പാട് സ്വദേശി അരയംപറമ്പിൽ വീട്ടിൽ ദേവപ്രയാഗി (19)നെയാണ് അജ്മൽ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും അജ്മലും മറ്റൊരു സുഹൃത്തും ഒരുമിച്ച് കള്ള് കുടിക്കാൻ ഷാപ്പിൽ എത്തിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് അജ്മൽ വാളെടുത്ത് ദേവപ്രയാഗിന്റെ കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ദേവപ്രയാഗിന്റെ സ്കൂട്ടറും അജ്മൽ നശിപ്പിച്ചു.


രണ്ട് വധശ്രമകേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അജ്മൽ. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത്, എസ്ഐ ജ്വോഷർ, എഎസ്ഐ രാജേഷ്, ജിഎസ്‌സിപിഒ മാരായ സുനിൽകുമാർ, പ്രജിത്ത്, സിനോജ്, സിപിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home