Deshabhimani

print edition രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ‍ കർശനമാക്കും

Ayodhya Temple Donation Row
വെബ് ഡെസ്ക്

Published on Aug 14, 2026, 01:29 AM | 1 min read

ന്യൂഡൽഹി: ​അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കൊള്ള വലിയ നാണക്കേടായതോടെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌. കാണിക്ക എണ്ണുന്ന ജീവനക്കാർക്ക്‌ പോക്കറ്റില്ലാത്ത യ‍ൂണിഫോം, 180 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തുമെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിയുന്നതും ഏറ്റവും സമീപദൃശ്യങ്ങൾ പോലും പകർത്താൻ കഴിയുന്നതുമായ 180 ദിവസത്തെ ഡാറ്റ സൂക്ഷിക്കാനാകുന്ന ക്യാമറകളാണ്‌ സ്ഥാപിക്കുന്നത്‌. കാണിക്ക എണ്ണുന്നതിന്‌ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത്‌ പരിശോധിക്കണമെന്ന്‌ എസ്‌ബിഐയോട്‌ ക്ഷേത്രം ട്രസ്റ്റ്‌ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്‌.


കൊള്ള അന്വേഷിച്ച എസ്‌ഐടി റിപ്പോർട്ടിൽ കാണിക്കഎണ്ണൽ ഉൾപ്പടെയുള്ളവയിലെ ഗുരുതരവീഴ്‌ചകളും സുരക്ഷാസംവിധാനങ്ങളുടെ പോരായ്‌മകളും അക്കമിട്ട്‌ നിരത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home