ad
Deshabhimani

ഡൽഹിയിൽ ദുരിതപ്പെയ്ത്ത്; വിമാനസർവീസുകൾ റദ്ദാക്കി, വരും ദിവസങ്ങളിലും കനത്ത മഴ

Delhi.jpg

കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Aug 25, 2026, 06:18 PM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. വരും ദിവസങ്ങളിലും ഡൽഹിയിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയടക്കം ഉത്തരേന്ത്യയിലെ പലയിടത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


ഡൽഹിയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെ പെയ്ത മഴയിൽ ഫിറോസ് ഷാ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, കൊണാട്ട് പ്ലേസ്, ആർഎംഎൽ ആശുപത്രി പരിസരം, എയർപോർട്ട് റോഡ് എന്നിങ്ങനെയുള്ള പ്രധാന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്.


മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 ഓളം സർവീസുകൾ റദ്ദാക്കി. 400 ലധികം വിമാനങ്ങളാണ് വൈകിയത്. കൃത്യമായി ഐലൈൻസുമായി ആശയവിനിമയം നടത്തിയശേഷം മാത്രം വിമാനത്താവളത്തിലെത്തണമെന്ന് യാത്രക്കാരോട് കമ്പനികൾ നിർദേശിച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home