പന്തുകൊണ്ട് ഇന്ത്യയുടെ പിടിമുറുക്കം; ഫോളോ ഓൺ ഒഴിവാക്കാൻ ശ്രീലങ്ക പൊരുതുന്നു

കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ വ്യക്തമായ മേൽക്കൈയിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 265 റൺസിന് 8 വിക്കറ്റ് എന്ന നിലയിലാണ്. ഇതോടെ ഫോളോ ഓൺ ഒഴിവാക്കാൻ പരിശ്രമിക്കുന്ന ആതിഥേയർ ഇപോഴും 238 റൺസ് പിന്നിലാണ്.
ശ്രീലങ്കയ്ക്കായി സോണൽ ദിനുഷ 85 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. പസിന്ദു സൂര്യബന്ധാര 80 റൺസും കമിന്ദു മെൻഡിസ് 32 റൺസെടുത്തു .ഇന്ത്യൻ ബൗളർമാരിൽ പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. മൂന്നാം ദിനം ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കായി ദേവ്ദത്ത് പടിക്കൽ 117 റൺസും ധ്രുവ് ജുറേൽ പുറത്താകാതെ 115 റൺസും നേടിയ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത്. റിഷഭ് പന്ത് 63 റൺസും ശുഭ്മൻ ഗിൽ 50 റൺസും , യശസ്വി ജയ്സ്വാൾ 45 റൺസും രവീന്ദ്ര ജഡേജ 43 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യൻ സ്കോർ അനായാസം 500 കടക്കാൻ സഹായിച്ചു.









0 comments