മാംസം കഴിക്കുമോ എന്ന് ചോദ്യം; അയോദ്ധ്യ രാമക്ഷേത്രത്തിൽ സിഇഓ അഭിമുഖം തുടരുന്നു

അയോദ്ധ്യ: വിവാദങ്ങൾക്കൊടുവിൽ അയോദ്ധ്യ രാമക്ഷേത്രത്തിലേക്കുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫീസറെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം പുരോഗമിക്കുന്നു. വെറും വിശ്വാസിയാണോ അതോ കടുത്ത ഹിന്ദു ആണോ എന്ന നിലയിലുള്ള ചോദ്യങ്ങൾ അഭിമുഖത്തിലുണ്ടായിരുന്നതായി ഉദ്യോഗാർത്ഥികൾ.
സസ്യഭുക്കാണോ എന്നും ഇടവേളകളിൽ മാംസാഹാരം കഴിക്കുമോ എന്നും ചോദ്യമുണ്ട്. 18 പേരെയാണ് സിഇഓ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നത്. സംഭാവനകൾ ട്രസ്റ്റ് അധികാരികൾ അട്ടിമറിച്ചതായും വ്യാപക തട്ടിപ്പ് നടത്തിയും പുറത്തുവന്നതിനെ തുടർന്നാണ് ക്ഷേത്രത്തിൽ മുഴുവൻ സമയം സിഇഓയെ നിയമിക്കാൻ ധാരണയായത്.
ആകെ ലഭിച്ച 5,200 അപേക്ഷകരിൽ നിന്നാണ് 18 ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും, മുൻ സൈനികരും അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ട്രസ്റ്റ് രൂപീകരിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹവാറെ എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയാണ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തുന്നത്.
ഇതിൽ നിന്ന് 3 പേരെ തെരഞ്ഞെടുത്തത് അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളെ സെപ്റ്റംബർ 2 ന് നടക്കാനിരിക്കുന്ന ട്രസ്റ്റ് യോഗത്തിൽ പുതിയ സിഇഒയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അയോദ്ധ്യ സംഭവനത്തട്ടിപ്പിൽ എട്ടോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പടെ മൂന്നുപേരാണ് ട്രസ്റ്റിന്റെ നേതൃസ്ഥാനത്ത് നിന്ന് രാജി വച്ച് പുറത്തുപോയത്.









0 comments