എംഡിഎംഎ കേസ് വാർത്ത സർക്കാർ നീക്കം ചെയ്യിക്കുന്നത് എന്തിന്? ഏകാധിപത്യ നടപടിയെന്ന് പ്രതിപക്ഷനേതാവ്

പിണറായി വിജയൻ (ഇടത്), വി ഡി സതീശൻ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ (വലത്)
തിരുവനന്തപുരം: മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ സർക്കാർ സംരക്ഷിക്കുകയാണ്. ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെടുകയാണ്. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടാണ് ഇവ നീക്കുന്നത്. ഈ വാർത്ത സോഷ്യൽമീഡിയയിൽ വരാൻപാടില്ല എന്ന് എന്തുകൊണ്ടാണ് സർക്കാർ നിലപാടടെുത്തതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഏകാധിപത്യ നടപടിയാണ്. കേന്ദ്രസർക്കാർ മെറ്റയെ ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികളിൽ വ്യാപകവിമർശനം പൊതുവെ ഉയർന്നിട്ടുണ്ട്. ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തിന് ശേഷം സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും റീലുകൾക്കും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മെറ്റ നിയന്ത്രണം ഏർപ്പെടുത്തി. അതേ നിലയിലുള്ള നീക്കമാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടത്തുന്നത്.
ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം യുഡിഎഫ് സർക്കാരിന് ലഭിക്കുന്നുണ്ട്. ഓപറേഷൻ തൂഫാൻ നല്ലനിലയിൽ മുന്നോട്ടുപോകുന്നുവെന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോഴാണ് അതിന്റെ ഭാഗമായി നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തിവെക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.









0 comments