ad
Deshabhimani

മെസി കളിക്കളത്തിൽനിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കും; ഇനി കുടുംബത്തിനൊപ്പം

jorge messi

ലയണൽ മെസിക്കൊപ്പം ഹോർഹെ മെസി (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 12, 2026, 02:00 PM | 1 min read

റൊസാരിയോ: അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസി ഫുട്ബോളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുത്തതായി റിപ്പോർട്ട്. പിതാവ് ഹോർഹെ മെസിയുടെ മരണത്തെ തുടർന്നാണ് തീരുമാനം. ക്ലബ്ബ് ഫുട്‌ബോളിൽ അടുത്തൊന്നും മെസി സജീവമായേക്കില്ല. കുറച്ചുനാൾ കുടുംബത്തിനൊപ്പം തുടരാനാണ് താരത്തിന്റെ തീരുമാനം. ഇന്റർ മയാമിയിലേക്കുള്ള തന്റെ മടങ്ങിവരവിൽ മെസി ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല.


ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഹോർഹെ മെസി (68), റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഹോർഹെ. എക്കാലവും മെസിക്ക്‌ താങ്ങുംതണലുമായിരുന്ന ഹോർഹെ ആത്മസുഹൃത്തുകൂടിയായിരുന്നു. ഇതിഹാസ താരമായി മെസി വളർന്നത്‌ ആ കൈപിടിച്ചാണ്‌. അർബുദത്തെ തുടർന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home