നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്: ചേരാൻ ഒരുമാസം സമയം

തിരുവനന്തപുരം : പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരു കോടി രൂപവരെ ചികിത്സാ ധനസഹായം ലഭിക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 മുതൽ സെപ്തംബർ 18 വരെ പുതിയതായി അംഗമാകാം. നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് അവസരം.
നിലവിലുള്ള നോർക്ക കെയർ പദ്ധതിയിൽ കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി വിപുലീകരിച്ചതാണ് കെയർ പ്ലസ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കാര്യമായ പ്രചാരണം കിട്ടിയിരുന്നില്ല. എൻറോൾ ചെയ്യുന്നതിന് ഇൗ വർഷം ഒരു അവസരംകൂടി നൽകണമെന്ന പ്രവാസികളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻറോൾമെന്റിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ 18ന് നിർവഹിക്കും. ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, കെ രമണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments