ad
Deshabhimani

പ്ലസ്‌ വൺ; സ്‌പോട്ട്‌ അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാം

PLUS ONE
വെബ് ഡെസ്ക്

Published on Aug 12, 2026, 02:31 PM | 1 min read

തിരുവനന്തപുരം : ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളിൽ ഇടം ലഭിക്കാത്തവർക്ക്‌ നിലവിലുള്ള ഒഴിവുകളിലേക്ക്‌ സ്‌പോട്ട്‌ അലോട്ട്‌മെന്റിന്‌ 13ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക്‌ അപേക്ഷിക്കാനാകില്ല.


ഒഴിവുകൾ www.hscap.kerala. gov.inൽ ബുധൻ രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെയും അപേക്ഷ നൽകാത്തവർക്കും ഇ‍ൗ അവസരം പ്രയോജനപ്പെടുത്താം. വിവിധ കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്നും ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്കും ഈ അവസരത്തിൽ അപേക്ഷ ഓൺലൈനായി നൽകാം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളും വെബ്‌സൈറ്റിൽ സ്‌പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home