ഫ്ലൈറ്റുകൾ വഴിതിരിച്ചുവിട്ടു, റോഡ് ഗതാഗതം സ്തംഭിച്ചു; മുംബൈയിൽ കനത്ത മഴയിൽ വലഞ്ഞ് ജനം

മുംബൈ: മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും മൂലം ഗതാഗതം സ്തംഭിച്ചു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് ഗതാഗതം പല സ്ഥലത്തും സ്തംഭിച്ചു. റെയിൽവേ പാളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായതിനാൽ ഹാർബർ, സെൻട്രൽ ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്. മറ്റു പല ദീർഘദൂര സർവീസുകളും റദ്ദാക്കിയെന്നും അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് സ്‌പൈസ് ജെറ്റിജ്ന്റെ പല സർവീസുകളും വഴിതിരിച്ചിവിടേണ്ടി വന്നു.
പുറപ്പെടും മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും റോഡുകളിൽ ഗതാഗത തടസം നേരിടാൻ സാധ്യതയുള്ളതിനാൽ നേരത്തെ ഇറങ്ങണമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിമാനക്കമ്പനികളുടെ ഔദ്യോഗിക വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.










0 comments