കാട്ടാനയുടെ ആക്രമണശ്രമത്തിൽനിന്ന് വനപാലകര്‍ ഓടി രക്ഷപ്പെട്ടു; പരിക്ക്

File Photo
ചാലക്കുടി: കാട്ടാന ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ നിലത്ത് വീണ് മൂന്ന് വനപാലകര്‍ക്ക് പരിക്ക്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചാലക്കുടി ഉരുണ്ടോളില്‍ സച്ചിന്‍(31), വാച്ചര്‍മാരായ ചായ്പന്‍കുഴി സ്വദേശി മലയന്‍ വീട്ടില്‍ നടരാജന്‍(47), വൈശേരി വാദിയാന്‍ വീട്ടില്‍ മണികണ്ഠന്‍(31)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധന്‍ രാവിലെ 6.30ഓടെ തുമ്പൂര്‍മുഴിക്ക് സമീപമായിരുന്നു സംഭവം. കാട്ടാന പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ഇവര്‍ തുമ്പൂര്‍മുഴി ഭാഗത്തേക്ക് പോകുന്നതിനിടെ എണ്ണപ്പന തോട്ടത്തില്‍ നിന്നും ഇവരുടെ അടുത്തേക്ക് കാട്ടാന ഓടിയെത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി നൂറ് മീറ്ററോളം ഓടിയ ഇവര്‍ റോഡരികില്‍ വീഴുകയായിരുന്നു. തലയ്ക്കും കാലുകളിലും പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകൂട്ടം റോഡിലിറങ്ങി യാത്രക്കാരെ ആക്രമിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനയാത്രികര്‍ക്കാണ് കാട്ടാന വലിയ ഭീഷണിയാകുന്നത്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.










0 comments