മണിപ്പൂരിൽ നാഗാ ഗ്രാമത്തിന് നേരെ ആക്രമണം; 10 വീടുകളും ആരാധനാലയവും തീയിട്ടു

credit x video
ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ നാഗാഗ്രാമം ആക്രമിച്ചു. വീടുകൾക്കും ആരാധനായലത്തിനും തീയിട്ടു. ചെവ്വാഴ്ച രാത്രി 9.30 ഓടെ ടോക്പാ ലിയാങ്മൈ നാഗാ ഗ്രാമത്തിന് നേരെയാണ് ആക്രമണം. മെയ്തെയ് കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച സംഘര്‍ഷം വര്‍ഷങ്ങൾ പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാതെ തുടരുകയാണ്. ഇപ്പോൾ ഇതര ഗ്രോത്ര വിഭാഗങ്ങളിലേക്കും പടരുകയും വിഭാഗീയതകൾ വര്‍ധിക്കയും ചെയ്യുന്ന സാഹചര്യമാണ്.
ഗ്രാമത്തിലേക്ക് എത്തിയ അക്രമികൾ ആദ്യം വെടിയുതിര്‍ക്കുകയും ഗ്രാമീണരെ ഭയപ്പെടുത്തിയ ശേഷം വീടുകൾക്ക് തീ കൊളുത്തുകയുമായിരുന്നു. സമീപ ഗ്രാമങ്ങളിൽ നിന്നും വിവരമറിഞ്ഞ് എത്തിയവരാണ് തീ പടരുന്നത് ഒഴിവാക്കിയത്. ഇതിന് പിന്നാലെ സുരക്ഷാ സേനയും സ്ഥലത്തെത്തി.
തീവെപ്പിന് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കണമെന്നും നാഗാ സംഘടനകൾ ആവശ്യപ്പെട്ടു.










0 comments