Deshabhimani

ആദിവാസി സ്ത്രീക്ക് നേരെ അതിക്രമം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

sexual assault rape
വെബ് ഡെസ്ക്

Published on Oct 09, 2026, 09:12 PM | 1 min read

റാഞ്ചി: ജാഖണ്ഡിലെ ലാത്തെഹാർ ജില്ലയിൽ മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിനായുള്ള റെയ്ഡിനിടെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനും ആദിവാസി സ്ത്രീയോട് മോശമായി പെരുമറിയെന്ന ആരോപണത്തെത്തുടർന്നും പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു.


മുഖ്യമന്ത്രി ഹെമന്ത് സോറന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സലൈയ പഞ്ചായത്ത് പരിധിയിലെ ഹെർഹൻജ് ബ്ലോക്കിലുള്ള മെലം ടോള മൽഹാൻ സ്വദേശിനിയായ പുനിയ ദേവി, ബരിയാതു പൊലീസ് സ്റ്റേഷൻ ഇൻചാർജ് പ്രഭാത് കുമാർ ദാസ് ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.


“പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാസിനെയും കോൺസ്റ്റബിൾ മനീഷ് റാമിനെയും സസ്‌പെൻഡ് ചെയ്തു. ഇരുവർക്കുമെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുകയും അതനുസരിച്ച് ശിക്ഷിക്കുകയും ചെയ്യും,” ലാത്തേഹർ എസ്.പി. കുമാർ ഗൗരവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home