വാതില്‍ തുറക്കാനായില്ല: കുംഭമേളക്കുള്ള പ്രത്യേക ട്രെയിന് നേരെ കല്ലേറ്, അക്രമം

ഹര്‍പാല്‍പൂര്‍ : കുംഭമേളക്കായി ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിന് നേരെ ആക്രമണം. ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ കഴിയാത്തതില്‍ പ്രകോപിതരായി ഒരു സംഘം ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ കല്ലെറിയുകയും ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു. യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്.
'ഝാന്‍സി സ്റ്റേഷനില്‍ നിന്നും പ്രയാഗ്‌രാജിലേക്ക് ഇന്നലെ രാത്രി എട്ട് മണിക്കാണ് ട്രെയിന്‍ പുറപ്പെട്ടത്. ഹര്‍പല്‍പൂരിലെത്തിയപ്പോള്‍ ആക്രമിക്കപ്പെടുകയായിരുന്നു. വാതിലുകള്‍ നശിപ്പിച്ച് കല്ലുകള്‍ അകത്തേക്ക് വലിച്ചെറിഞ്ഞു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള യാത്രക്കാരെ കൊല്ലാനും അവര്‍ ശ്രമിച്ചു'- യാത്രക്കാരന്‍ പറഞ്ഞു.
'നിരവധി ആളുകള്‍ ഹര്‍പല്‍പൂരില്‍ വണ്ടിക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വാതിലുകള്‍ പലതും അടഞ്ഞുകിടന്നു. പ്രതിഷേധിച്ച യാത്രക്കാര്‍ കംപാര്‍ട്ടുമെന്റിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞു. വാതില്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.
പുലര്‍ച്ചെ 2 മണിക്ക് ട്രെയിന്‍ ഹര്‍പല്‍പൂരിലെത്തിയപ്പോള്‍ ആളുകള്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതായി ഹര്‍പല്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ മേധാവി പറഞ്ഞു.
'
പ്രയാഗ് രാജിലേക്കുള്ള യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ കൂട്ടം കൂടി നിന്നിരുന്നു. ട്രെയിനെത്തിയപ്പോള്‍ തിരക്കിട്ട് അവര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ വാതിലടഞ്ഞുകിടക്കുകയായിരുന്നു. ' അവര്‍ പ്രതിഷേധിക്കുകയും അലറുകയും ചെയ്തു. ' റയില്‍വേ വക്താവ് മനോജ് സിംഗ് പറഞ്ഞു









0 comments