കർണാടകത്തിൽ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ; റിപ്പോർട്ട്

ന്യൂഡൽഹി: കർണാടകത്തിൽ സെക്കന്ററി തലത്തിൽ വലിയതോതിൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. 22.2 ശതമാനമാണ് കൊഴിഞ്ഞുപോക്ക്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 14.1 ശതമാനമാണ് ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്ക്.
മധ്യപ്രദേശ്, ജാർഖണ്ഡ്, ത്രിപുര, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവയാണ് 2023–24 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾ. ആ പട്ടികയിലാണ് ഇപ്പോൾ കർണാടകയും ഉൾപ്പെടുന്നത്.
കേരളത്തിന്റെ കൊഴിഞ്ഞുപോക്ക് വെറും 0.8 ശതമാനമാണ്. തമിഴ്‌നാട്ടിന്റേത് 7.68 ശതമാനവും, തെലങ്കാനയുടേത് 11.43 ശതമാനവും, ആന്ധ്രാപ്രദേശിന്റേത് 12.48 ശതമാനവുമാണ്. ബിഹാറിൽ 25.63 ശതമാനം, അസമിൽ 25.07 ശതമാനവുമാണ്.
കൊഴിഞ്ഞുപോക്ക് നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളോട് വീടുതോറും സർവേ നടത്തി സ്കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്താനും അവരുടെ പുനഃപ്രവേശനം ഉറപ്പാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments