ad
Deshabhimani

അസമിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പശു മോഷണം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ തല്ലിക്കൊന്നു

crime murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 24, 2026, 11:58 AM | 1 min read

ഭുവനേശ്വർ: അസമിലെ സോണിറ്റ്‌പൂരിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ദലിത് യുവാവാണ്. മൂന്ന് പേരടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ആൾക്കൂട്ടത്തിന്റെ ആക്രമണം.


പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൻട്രൽ അസമിൽ നിന്ന് വന്ന സംഘം പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ പിന്തുടർന്ന് ആക്രമിച്ചത്.


വാഹനത്തിൽ മൂന്ന് പശുക്കളെ കയറ്റുന്നത് കണ്ട നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം പശുക്കടത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പശുക്കളെ കടത്തുന്നത് അംഗീകരിക്കില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.


ഇതിനു പിന്നാലെയാണ് ഇത്തരമൊരു ദാരുണമായ സംഭവം അരങ്ങേറിയത്. സർക്കാരിന്റെ ഇത്തരം പ്രസ്താവനകൾ ആൾക്കൂട്ട ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുന്നുണ്ടോ എന്ന ഗൗരവകരമായ ചോദ്യമാണ് സാമൂഹിക പ്രവർത്തകർ ഉയർത്തുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home