ad
Deshabhimani

സിജെപി നേതാവ് അശുതോഷ് റാങ്ക കസ്റ്റഡിയിൽ; നടപടി അസമിൽ സിജെപി ‌‌‌യോ​ഗം നടക്കാനിരിക്കെ

asutosh ranke detained
വെബ് ഡെസ്ക്

Published on Sep 27, 2026, 12:42 PM | 1 min read

​ഗുവാഹത്തി : സിജെപിയുടെ പ്രാദേശിക ‌‌‌വളണ്ടിയർ മീറ്റിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിജെപി കോ-കൺവീനർ അശുതോഷ് റാങ്കയെയും മറ്റ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്. ഞായറാഴ്ച രാവിലെ ഗുവാഹത്തിയിൽ വച്ചാണ് സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. അസം സെക്രട്ടേറിയറ്റിന് സമീപം സിജെപിയുടെ ആദ്യ വടക്കുകിഴക്കൻ മേഖലാ ‌‌‌വളണ്ടിയർ മീറ്റ് നടക്കാനിരിക്കെയായിരുന്നു പൊലീസ് ഇടപെടൽ. 27ന് ഗുവാഹത്തിയിലെ അഥ്ഗാവിൽ പ്രാദേശിക ‌‌‌വളണ്ടിയർ യോഗം നടത്താനാണ് സിജെപി തീരുമാനിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ അശുതോഷ് റങ്കയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


എന്നാൽ പരിപാടി തുടങ്ങുന്നതിനുമുമ്പ് റാങ്കയെയും മറ്റ് പ്രവർത്തകരെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. യോ​ഗത്തിന്റെ വേദി പൊലീസ് ബാരിക്കേഡ് ചെയ്തതായും റാങ്കയെയും പ്രവർത്തകരെയും വഴിമധ്യേ തടഞ്ഞ് കസ്റ്റഡിയിലെടുത്തതായും സിജെപി പ്രസ്താവനയിൽ പറഞ്ഞു. എത്ര പേരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായി അറിയില്ലെന്നും ഇവരെ ഏത് പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയതെന്ന് അറിയിച്ചിട്ടില്ലെന്നും സിജെപി പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്ത് കണ്ണീർവാതക ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നുവെന്നും സിജെപി ആരോപിക്കുന്നു.


‘School Thik Karo’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അവസ്ഥ പരിശോധിക്കുന്നതും വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബാധിക്കപ്പെട്ട കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു ഇന്ന് ​ഗുവഹത്തിയിൽ സിജെപി നടത്താൻ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ പുറത്തുവരുമെന്ന ഭയത്തിലാണ് പൊലീസ് നടപടിയെന്ന് റാങ്കെ പ്രതികരിച്ചു. അശുതോഷ് റങ്കയെയും മറ്റ് പ്രവർത്തകരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്നും യോഗസ്ഥലം തടഞ്ഞതിനും പരിപാടി റദ്ദാക്കിയതിനും അസം പൊലീസ് വിശദീകരണം നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home