യു എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം: ഇന്ത്യയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് റഷ്യ

ന്യൂയോര്‍ക്:ഐക്യരാഷ്ട്രസഭയിൽ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ന്യൂയോര്‍ക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ സംസാരിക്കവേ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് നിലപാട് വ്യക്തമാക്കിയത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് രക്ഷാസമതിയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് റഷ്യയുടെ നിലപാട് എന്നും ലാവ്റോവ് പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാംഗത്വ അവകാശവാദത്തെയും റഷ്യ പിന്തുണച്ചു.
അതേസമയം രക്ഷാസമിതി പരിഷ്കരത്തിന്റെ പേരിൽ ജര്‍മനി, ജപ്പാൻ തുടങ്ങിയ പശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിൽ വിയോജിപ്പ് അറിയിച്ചു. ഈ രാജ്യങ്ങൾ നിലവിൽ സൈന്യവൽക്കരണത്തിന്റെയും അധിനിവേശ താല്പര്യങ്ങളുടെയും പാതയിലാണെന്ന് അഭിപ്രായപ്പെട്ടു.
റഷ്യയുടെ അധീനതയിലുള്ള 'കുരിൾ ദ്വീപുകൾ' (Kuril Islands) തങ്ങളുടേതാണെന്ന് ജപ്പാൻ അവകാശപ്പെടുന്നുണ്ട്. ജപ്പാൻ പ്രതിരോധ നിയമങ്ങൾ മാറ്റുകയും ആയുധങ്ങൾ ശേഖരിക്കയും ചെയ്യുന്ന സാഹചര്യമാണ്. ജര്‍മനി റഷ്യക്ക് എതിരെ ഉക്രെയ്ൻ യുദ്ധത്തിൽ സായുധ സഹായങ്ങൾ നൽകുന്നു.
അന്താരാഷ്ട്ര വിവര സാങ്കേതിക സുരക്ഷ ചര്‍ച്ച ചെയ്യുന്നതിന് ഇടുങ്ങിയ ഫോറങ്ങൾ വേദിയാക്കുന്നതിന് പകരം യുഎൻ തന്നെ കേന്ദ്ര പങ്കുവഹിക്കണമെന്നും റഷ്യ നിലപാട് അവതരിപ്പിച്ചു.









0 comments