വില കൂടുംതോറും വലിപ്പം കുറയും; ഗാർഹിക സിലിണ്ടറുകളുടെ വലിപ്പം കുറയുന്നു

തിരുവനന്തപുരം: പുതുതായെടുക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വലിപ്പം കുറയുന്നു. പുതുതായി ഗാർഹിക പാചകവാതക സിലിണ്ടറിന് അപേക്ഷിക്കുമ്പോൾ 14.2 കിലോഗ്രാമിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക.
10 കിലോഗ്രാമിന്റെ പുതിയ കണക്‌ഷനും റഗുലേറ്ററും മറ്റും 5000 രൂപയ്ക്കാണ് ലഭിക്കുക. എന്നാൽ കണക്ഷൻ സറണ്ടർ ചെയ്യുമ്പോൾ ഈ പണം തിരികെ കിട്ടുകയുമില്ല.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി പാചകവാതകത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രം ചെയ്ത പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. എന്നാൽ പ്രതിസന്ധി അവസാനിച്ചിട്ടും പരിഷ്കരണത്തിന് മാറ്റമുണ്ടായില്ല.
മുൻപ് ഗാർഹിക കണക്ഷന് 4000 രൂപയാണ് നൽകേണ്ടിയിരുന്നത്. കൂടാതെ സിലിണ്ടർ നിറയ്ക്കാൻ 960 രൂപയായിരുന്നത് ഇപ്പോൾ 1500 രൂപയായി ഉയർത്തിയിട്ടുമുണ്ട്. വാണിജ്യ സിലിണ്ടറിന് മാത്രമാണ് വിലവർദ്ധനവ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ശേഷമാണു ഈ പകൽക്കൊള്ള.
സിലിണ്ടറുകളുടെ വലിപ്പം കുറയുക കൂടി ചെയ്യുന്നതോടെ അമിതച്ചിലവ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ.








0 comments