ad
Deshabhimani

അസമിൽ പ്രളയദുരന്തം; കിടാവിനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ മനുഷ്യന്റെ വീഡിയോ വൈറൽ

ASSAM FLOODS

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 29, 2026, 11:07 AM | 1 min read

സിവസാഗർ: അസമിലെ സിവസാഗർ ജില്ലയിൽ പ്രളയജലത്തിൽ കഴുത്തോളം മുങ്ങിയ നിലയിൽ കിടാവിനെ നെഞ്ചോട് ചേർത്ത് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ വൈറലായി.


ജീവൻ അപകടത്തിലാക്കി നടത്തിയ രക്ഷാപ്രവർത്തനവും ഗ്രാമവാസികളുടെ സഹായവും പ്രളയത്തിന്റെ ദുരിതവും മനുഷ്യസ്നേഹവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതായി മാറി.


സിവസാഗർ, ചറൈദിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, സോനിത്പൂർ, കാമ്രൂപ് മെട്രോപൊളിറ്റൻ ഉൾപ്പെടെ ഏഴ് ജില്ലകളാണ് അസമിൽ ഏറ്റവും കൂടുതൽ പ്രളയബാധിതമായത്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു.


622 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ 3.32 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. 45,341.98 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന എന്നിവ രംഗത്തുണ്ട്





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home