Deshabhimani

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാലുപേർ മരിച്ചു

ACCIDENT

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 04, 2026, 02:43 PM | 1 min read

അയോധ്യ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ പുര്‍വാഞ്ചൽ എക്‌സ്‌പ്രസ് വേയിൽ ഞായറാഴ്ച രാവിലെയാണ് അപകടം. മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും മരുമകനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു.


ചണ്ഡിഗഢിൽനിന്ന് ദേവറിയ ജില്ലയിലെ സ്വദേശഗ്രാമത്തിലേക്ക് സുബേദാർ മേജർ സത്യവാന്റെ മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഹലിയാപുർ മേഖലയിലെ എക്‌സ്‌പ്രസ് വേയിൽ രാവിലെ എട്ടോടെയായിരുന്നു അപകടം.


സൈനികന്റെ മകൻ ഗൗരവ് സിങ് (28), ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. സൈനികന്റെ സഹോദരൻ രാജൻ ചൗധരി (35), മരുമകൻ റാം സമുജ് സിങ് (40) എന്നിവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന് സാരമായ കേടുപാടുകൾ സംഭവിച്ചു.


മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു. സത്യവാന്റെ മൃതദേഹം തുടർനടപടികൾക്കായി ഹലിയാപുർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടസ്ഥലം ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home