ad
Deshabhimani

മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത്‌ സുരക്ഷാസേന

Arms

photo credit: X

വെബ് ഡെസ്ക്

Published on Jan 31, 2025, 01:50 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ കാക്‌ചിങ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.


ഒരു റൈഫിൾ, ഒരു 9 എംഎം പിസ്റ്റൾ, ഒരു ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു സ്മോക്ക് ഷെൽ, ഒരു ടിയർ സ്മോക്ക് ഗ്രനേഡ്, ഒരു ഡിറ്റണേറ്റർ എന്നിവയാണ്‌ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ സുരക്ഷാസേന പിടിച്ചെടുത്തത്‌.


അതേസമയം വ്യാഴാഴ്ച ഇംഫാലിൽ ഉണ്ടായ മോഷണക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരും വോളണ്ടിയർ വെൽഫെയർ ഫണ്ട് എന്ന സംഘടനയിലെ അംഗങ്ങളാണെന്നും ഇംഫാൽ വെസ്റ്റ് ജില്ലയിലെ സഗോൽബന്ദ് തേര ഏരിയയിൽ നിന്നാണ് വ്യാഴാഴ്ച അറസ്റ്റിലായതെന്നും പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home