നക്സലുകളെ ഇല്ലാതാക്കിയെങ്കിലും ഭീഷണി അവസാനിച്ചില്ല; 'ദിമാഗി നക്സലുകൾ' നുഴഞ്ഞുകയറിയെന്ന് മോദി

ന്യൂഡൽഹി: രാജ്യത്ത് നക്സലുകളെ ഇല്ലാതാക്കിയെങ്കിലും നക്സലിസത്തിന്റെ ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ലെന്ന വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രാഷ്ട്രീയ പാർടികളിലും സംഘടനകളിലും 'ദിമാഗി നക്സലുകൾ' നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മോദി ആരോപിച്ചു. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ കരൺപൂരിലെ സിആർപിഎഫ് ക്യാമ്പിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
വനമേഖലകളിൽനിന്ന് സായുധ നക്സലുകളെ തുരത്തിയെങ്കിലും പല സംഘടനകളും ദിമാഗി നക്സലുകളുടെ നിയന്ത്രണത്തിലായെന്നാണ് മോദിയുടെ ആരോപണം. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ പ്രവർത്തിക്കുകയാണ് ഇവരെന്നും മോദി ആരോപിച്ചു.









0 comments