ad
Deshabhimani

മദ്യപാനത്തെ ചൊല്ലി തർക്കം; മകൻ അച്ഛനെ കോടാലികൊണ്ട് വെട്ടിക്കൊന്നു

murder
വെബ് ഡെസ്ക്

Published on Mar 04, 2026, 10:12 AM | 1 min read

ഛത്തീസ്ഗഡ്: അച്ഛനെ 25കാരനായ മകൻ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. പ്രദേശവാസിയായ പരസ് കെർക്കറ്റ (50)ആണ് മകൻ പ്രഭാത് കൊലപ്പെടുത്തിയ്. ശേഷം മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു.


പരസ് കെർക്കറ്റ ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. പ്രഭാത് കെർക്കറ്റ സമീപത്ത് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ മകൻ അച്ഛനുമായി വാക്കു തർക്കം ഉണ്ടാവുകയും ദേഷ്യം വന്ന പ്രഭാത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പരസിന്റെ തലയില്‍ പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കെർക്കറ്റ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.


പിതാവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നു. പിന്നീട് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിക്കുകയും വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. പരസിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രഭാത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home