ad
Deshabhimani

print edition രാഹുലിനെതിരെ ബാനറുകൾ

Rahul Gandhi poster.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​ഇന്ത്യാ കൂട്ടായ്‌മ യോഗത്തിനുമുമ്പ് ഡൽഹിയിൽ കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ ബാനറുകളും പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. കൂട്ടായ്‌മയിലെ വിവിധകക്ഷികളുടെ നേതാക്കൾ രാഹുലിനെതിരെ നടത്തിയ രൂക്ഷവിമർശങ്ങളും പ്രസ്‌താവനകളും ഉൾപ്പെടുത്തിയുള്ള ബാനറുകളാണ്‌ പ്രധാനറോഡുകളിൽ പ്രത്യക്ഷപ്പെട്ടത്‌.


മാധ്യമശ്രദ്ധ ആകർഷിച്ചതോടെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ അതൊക്കെ നീക്കംചെയ്‌തു. ബിജെപിയാണ്‌ ബാനറുകൾക്ക്‌ പിന്നിലെന്ന്‌ ഇവർ ആരോപിച്ചു. ബാനറുകളിൽ ‘ഇൻഡി സഖ്യം’ എന്ന്‌ എഴുതിയിട്ടുള്ളത്‌ ഇതിനുള്ള തെളിവാണെന്നും ഇവർ കൂട്ടിച്ചേർത്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home