ഹർജി തള്ളി സുപ്രീംകോടതി
print edition അനിൽ അംബാനിയുടേത് തട്ടിപ്പ് അക്കൗണ്ട് തന്നെ

അനിൽ അംബാനി
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽ നിന്ന് കടമെടുത്ത ആയിരക്കണക്കിന് കോടിരൂപ അനധികൃത മാർഗങ്ങളിലൂടെ വകമാറ്റി കൈക്കലാക്കിയെന്ന ആരോപണത്തിൽ അനിൽ അംബാനിക്ക് തിരിച്ചടി. ലോൺ അക്കൗണ്ടുകളെ തട്ടിപ്പ് അക്കൗണ്ടാക്കി തരംമാറ്റിയ തീരുമാനം അംഗീകരിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന അംബാനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പണം വകമാറ്റിയെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ടെന്നും വലിയ തട്ടിപ്പാണ് നടന്നതെന്നും ഉത്തരവിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് , ഐഡിബിഐ ബാങ്ക് എന്നിവയുടെ കൺസോഷ്യമാണ് ലോൺ അക്കൗണ്ടുകളെ തട്ടിപ്പ് അക്കൗണ്ടാക്കി തരം തിരിച്ചത്. തന്നെ വഞ്ചകൻ എന്നാണ് ഹൈക്കോടതി ഉത്തരവിൽ വിശേഷിപ്പിച്ചതെന്നും അത് സിവിൽ മരണത്തിന് തുല്യമാണെന്നുമായിരുന്നു അംബാനിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ പ്രതികരണം.










0 comments