ad
Deshabhimani

ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ആന്ധ്രാപ്രദേശ്; റിപ്പോര്‍ട്ട് ചെയ്തത് 300 ലധികം സൂര്യാഘാത കേസുകൾ

andraheatstroke

പ്രതീകാത്മക ചിത്രം | image credit: India today

വെബ് ഡെസ്ക്

Published on May 22, 2026, 12:26 PM | 1 min read

അമരാവതി: ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ താപനില 48.1 ഡി​ഗ്രി സെൽഷ്യസലെത്തിയിരിക്കുകയാണ്.


സംസ്ഥാനത്ത് മാർച്ച് ഒന്നിനും മെയ് 19 നുമിടയിൽ 300 ലധികം സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകൽ സമയങ്ങളിൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ഇവയിൽ‌ മെയ് ഒന്നിന് മാത്രം 96 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലതിരിച്ചുള്ള കണ ഏറ്റവും കൂടുതൽ സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്തത് വിശാഖപട്ടണത്താണ്. കാക്കിനട (17), വിജയനഗരം (13), വൈഎസ്ആർ കടപ്പ (11), ചിറ്റൂർ(2) , ഏലൂരു(2) എന്നിങ്ങനെയാണ് കേസുകൾ.


ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ പല ജില്ലകളിലും 45 ഡി​ഗ്രി സെൽഷ്യസിലും 47 ഡി​ഗ്രി സെൽഷ്യസിലും താപനില രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home