ad
Deshabhimani

കടം വീട്ടാന്‍ 5000 ഏക്കർ ഭൂമി വിൽക്കാന്‍ ആന്ധ്രസർക്കാർ

Chandrababu Naidu
വെബ് ഡെസ്ക്

Published on Apr 13, 2026, 12:15 AM | 1 min read

അമരാവതി : ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതി നഗരവികസന പദ്ധതിയുടെ കടബാധ്യത മറികടക്കാൻ 5000 ഏക്കർ സർക്കാർ ഭൂമി ടിഡിപി സർക്കാർ വിൽക്കും. നഗരനിർമാണം പൂർത്തിയാകുമ്പോഴേക്കും ഒരേക്കറിന് 20 കോടി രൂപ വില ലഭിക്കുമെന്നും ഇത്തരത്തിൽ 5,000 ഏക്കർ വിറ്റഴിക്കുന്നതിലൂടെ കടങ്ങൾ വീട്ടാൻ സാധിക്കുമെന്നും മുൻസിപ്പൽ മന്ത്രി പി നാരായണ പറഞ്ഞു. നഗരവികസന പദ്ധതിയ്ക്കായി ഇതുവരെ 10,000 കോടി സർക്കാർ ചെലവഴിച്ചു. 51000 കോടി കൂടി വേണ്ടിവരുമെന്നാണ്‌ സർക്കാർ പ്രതീക്ഷിക്കുന്നത്‌. പദ്ധതിക്കായി ലോക ബാങ്കിൽ നിന്ന്‌ 34 കോടി വായ്‌പയെടുത്തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home