print edition 22ന് മോദിയുടെയും ട്രംപിന്റെയും കോലം കത്തിക്കും; അഖിലേന്ത്യ കിസാൻ സഭ പ്രക്ഷോഭത്തിന്

ന്യൂഡൽഹി: അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ പ്രതിഷേധിച്ച് ജൂലൈ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിക്കാൻ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ കിസാൻ സഭ. രാജ്യത്തെ കർഷകരേയും ഇന്ത്യയുടെ പരമാധികാരത്തേയും അപകടത്തിലാക്കുന്നതാണ് സ്വതന്ത്ര വ്യാപാര കരാർ.
ആർഎസ്‌എസ്–ബിജെപി നേതൃത്വത്തിലുള്ള സർക്കാർ യുഎസ് സാമ്രാജ്യത്വത്തിന് മുന്നിൽ കീഴടങ്ങി. ഇൗ കീഴടങ്ങലിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളും ദേശസ്‌നേഹികളും അണിനിരക്കണം.
കരാറിൽ ഒപ്പുവെച്ചാൽ കനത്ത പ്രതിഷേധങ്ങളാരംഭിക്കുമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. ഉശിരൻ പോരാട്ടങ്ങൾ നടത്തുകയല്ലാതെ അധ്വാനിക്കുന്ന കർഷകർക്ക് മുന്നിൽ മറ്റ് മാർഗമില്ലെന്നും ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments