print edition പിന്തിരിപ്പൻ നിയമനിർമാണം ചെറുക്കണം : കിസാൻ സഭ

ന്യൂഡൽഹി
പ്രധാനമന്ത്രിയുടെ സത്യസന്ധതയില്ലായ്‌മയും ഇരട്ടത്താപ്പും തുറന്നുകാട്ടുന്നതിനായി ലേബര്‍ കോഡുകളുടെ പകർപ്പുകൾ ഗ്രാമങ്ങളിൽ കത്തിക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ.
‘ഏറ്റവും പുരോഗമനപരമായ തൊഴിൽ കേന്ദ്രീകൃത പരിഷ്‌കാരങ്ങളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ തള്ളുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന പിന്തിരിപ്പൻ നിയമ നിർമാണങ്ങളാണിത്.
തൊഴിലാളികളെ ലാഭക്കൊതിയോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്റുകളുടെ ചങ്ങലയിൽ ഇടുന്നതിനുവേണ്ടി നടപ്പാക്കിയ നിയമങ്ങൾ തൊഴിലാളി വർഗത്തെ വഞ്ചിക്കുന്നതാണ്. ഇൗ പിന്തിരിപ്പൻ തൊഴിൽ നിയമങ്ങൾ പിൻവലിച്ച് തൊഴിലാളികളോടും യുവാക്കളോടും മോദി സർക്കാർ മാപ്പ് പറയണം. സംയുക്ത കിസാൻ മോർച്ചയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ 26ന് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കാളികളാവണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
തൊഴിലാളികളെ അടിമകളാക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് പ്രതിഷേധത്തിലൂടെ മോദി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്നും കിസാൻ സഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments