ad
Deshabhimani

ഇനി മുതൽ എല്ലാ യാത്രക്കാർക്കും വൈഫൈ സേവനം ലഭ്യമാക്കണം; വിമാനക്കമ്പനികൾക്ക് നിർദേശം നൽകി ഡിജിസിഎ

dgca
വെബ് ഡെസ്ക്

Published on Jun 21, 2026, 02:36 PM | 1 min read

ന്യൂഡൽഹി : വിമാനയാത്രക്കാർക്ക് ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). ഇനി മുതൽ രാജ്യത്തെ എല്ലാ കമ്പനികളും വിമാനയാത്രക്കാർക്ക് വൈ ഫൈ സംവിധാനം ലഭ്യമാക്കണമെന്ന് ഡിജിസിഎ നിർദേശം നൽകി.


ആഭ്യന്തര വിമാനസർവീസുകളിലും ഇന്റർനെറ്റ് സേവനം ഉറപ്പാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയെ ആ​ഗോള നിലവാരത്തിലേക്കുയർത്താൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ നിർദേശത്തിൽ യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.


വൈ ഫൈ സേവനം ലഭ്യമാക്കുന്നതോടെ യാത്രക്കാർക്ക് ബിസിനസ് ആവശ്യങ്ങൾക്കും അത്യാവശ്യ ആശയവിനിമയങ്ങൾക്കും സഹായകമാകും. നിലവിൽ എയർഇന്ത്യയുടെ 28 വിമാനങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home