ad
Deshabhimani

പിഎം ശ്രീയും വില കുറഞ്ഞ മദ്യവും റെഡി; ലീ​ഗിന്റെ ഈ മൗനം തങ്കലിപികളാൽ എഴുതപ്പെടും: കെ ടി ജലീൽ

KT Jaleel
വെബ് ഡെസ്ക്

Published on Jun 21, 2026, 03:28 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഉളവ് പ്രഖ്യാപിച്ചതും ഇരുകൈയും നീട്ടി സ്വീകരിച്ച മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? എന്ന് കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.


'ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് നോ പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം!. പിഎം ശ്രീ റെഡി!, വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ!'- കെ ടി ജലീൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ?

വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം യുഡിഎഫ് നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരം!!! യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല.


അല്ലെങ്കിലും യുഡിഎഫിന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികൾക്കും അഴിമതികൾക്കും ചൂട്ടുപിടിക്കാനും കൂട്ടുനിൽക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മൽസരിക്കുകയല്ലേ! മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല "മയക്കത്തി"ലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ഇങ്ങിനെ ഒരു മഹാമനസ്കത കാണിച്ച യുഡിഎഫ് സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളിൽ നിന്നും കോഴിക്കോട്ടെ ഖാളീ ഭവനിൽ നിന്നും വൈകാതെ ഉയരുക!


ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് "നോ" പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം! പിഎം ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home