ad
Deshabhimani

മധ്യപ്രദേശിൽ ഇനി 
തൊഴിലന്വേഷകരില്ല ; പകരം 
‘ആകാംഷി യുവ’

akanshi yuva
വെബ് ഡെസ്ക്

Published on Aug 11, 2025, 02:24 AM | 1 min read


ഭോപ്പാൽ

തൊഴിലില്ലായ്‌മ രൂക്ഷമാവുമ്പോൾ പേരുമാറ്റൽ നാടകവുമായി മധ്യപ്രദേശിലെ ബിജെപി സർക്കാർ. ‘തൊഴിലന്വേഷകർ’ എന്ന പദത്തിന്‌ പകരം ‘ആകാംഷി യുവ’ എന്നുപയോഗിക്കണമെന്നാണ്‌ സർക്കാർ നിർദേശം. പേരുമാറ്റിയതുകൊണ്ട്‌ തൊഴിലില്ലായ്‌മ എന്ന യാഥാർഥ്യം ഇല്ലാതാകില്ലെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


സംസ്ഥാനത്ത്‌ 25 ലക്ഷത്തോളം അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്ന ഞെട്ടിക്കുന്ന കണക്കും ഇതിനകം പുറത്തുവന്നു. ജൂൺ 30 വരെ മധ്യപ്രദേശ്‌ റോസ്ഗാര്‍ പോർട്ടലിൽ 25,68,321 പേര്‍ രജിസ്റ്റർ ചെയ്‌തെന്നാണ് തൊഴിൽ സഹമന്ത്രി ഗൗതം ടെത്‌വാൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. ഇതിൽ 8.3 ലക്ഷം ബിരുദധാരികളും 2.38 ലക്ഷം ബിരുദാനന്തരബിരുദധാരികളുമുണ്ട്‌. ഡോക്‌ടർമാർ, എൻജിനീയർമാർ തുടങ്ങി ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകൾ പോലും തൊഴിലുതേടി അലയുകയാണ്‌. ഇതിൽ തന്നെ 10 ലക്ഷത്തോളംപേർ പിന്നാക്ക വിഭാഗക്കാരാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home