Deshabhimani

'ആക്രമണങ്ങൾക്ക് മുന്നിൽ തോറ്റ് പിന്മാറില്ല; ശക്തമായ പ്രതിഷേധം തുടരും': ഐഷി ഘോഷ്‌

aishe ghosh
വെബ് ഡെസ്ക്

Published on Oct 12, 2026, 06:53 PM | 1 min read

ന്യൂഡൽഹി: വിദ്യാർഥികളും യുവജനങ്ങളും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ തെരുവിൽ ആണെന്നും എത്ര ആക്രമിച്ചാലും പ്രതിഷേധം തുടരുമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌. വളരെ ക്രൂരമായാണ് ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് പെരുമാറുന്നത്.


ഡൽഹി പൊലീസ് വാനിൽ ജയിൽ പോലെ കമ്പാർട്ട്മെൻ്റുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളതെന്നും അതിനുള്ളിലിട്ട് വിദ്യാർഥികളെ തല്ലി ചതക്കുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു. ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സമരത്തെ അടിച്ചമർത്താനായി പൊലീസ് നടത്തുന്ന നരനായാട്ട് ഐഷി ഘോഷ് ചൂണ്ടിക്കാട്ടിയത്.


പെൺകുട്ടികളെ പോലും ക്രൂരമായാണ് പൊലീസ് ആക്രമിച്ചതെന്നും പലരും ക്രൂരമായി ആക്രമിക്കപ്പെടുകയും പലരുടേയും ശരീരത്തിൽ നിരവധി മുറിവുകളുണ്ടാവുകയും ചെയ്തു. എന്നാൽ എത്ര ആക്രമിച്ചാലും ഭയപ്പെടുത്താൻ ശ്രമിച്ചാലും പിന്നോട്ട് പോകില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഐഷി ഘോഷ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home