പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി; യുവാവിനെതിരെ കേസ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെതിരെ വർക്കല പൊലീസ് കേസെടുത്തു. വർക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെയാണ് നടപടി.
ഒക്ടോബർ ഒമ്പതിന് രാത്രി വർക്കല റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവമെന്നാണ് പരാതി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പ്രതി കൊണ്ടുപോയെന്നാണ് ആരോപണം. പ്ലാറ്റ്‌ഫോമിൽ വെച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദിച്ചതായും പരാതിയിൽ പറയുന്നു.
പിന്നീട് ഫോൺ തിരികെ വാങ്ങുന്നതിനായി യുവാവിന്റെ വീട്ടിലെത്തിയപ്പോഴും യുവതിക്ക് മർദനമേറ്റെന്നാണ് ആരോപണം. സംഭവത്തിൽ കേസെടുത്ത വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments