ad
Deshabhimani

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധനവിലയില്‍ 10 ശതമാനം വര്‍ധന

dgca

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 11:32 AM | 1 min read

ന്യൂഡൽഹി : എണ്ണ വിതരണ കമ്പനികൾ വിമാന ഇന്ധനത്തിന്റെ വില വർധിപ്പിച്ചു. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 10 ശതമാനം വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.


ഇതോടെ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 രൂപയിൽ നിന്ന് ഏകദേശം 115 രൂപയായി ഉയരും. ഇന്ധനവില വർധനവ് വിമാന യാത്രാ നിരക്കിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ വില സ്ഥിരതാ ശൃംഖലയുടെ കീഴിൽ നടപ്പാക്കിയ ഈ വർധന, അടുത്ത മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ തുടരുമെങ്കിലും നിക്കം യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തന ചെലവിന്റെ 60 ശതമാനവും ഇന്ധനത്തിനാണ് ചെലവാകുന്നത്.


പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ധനവില വർധിച്ച സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികൾ ജൂൺ ഒന്ന് മുതൽ തങ്ങളുടെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവ് മുഴുവനായും ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ പരിമിതികളുള്ളതിനാലാണ് പല കമ്പനികളും സർവീസുകൾ നിർത്തലാക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home