ad
Deshabhimani

കോഹ്‌ലിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യക്കും പരിക്ക് ; അഫ്ഗാൻ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

HARDIK INJURY

Photo Credit:AFP

വെബ് ഡെസ്ക്

Published on Jun 10, 2026, 12:34 PM | 1 min read

മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് വീണ്ടും കനത്ത തിരിച്ചടി. വിരാട് കോഹ്‌ലിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പരമ്പരയിൽ നിന്ന് പുറത്തായി.


ഹാർദിക്കിന് തുടയിലെ പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇത് ഭേദമാകാൻ മൂന്ന് ആഴ്ചയോളം സമയമെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി. ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് പാണ്ഡ്യയുടെ പുറംഭാഗത്തിന് പരിക്കേറ്റത്.


മുംബൈ ക്യാപ്റ്റനായ പാണ്ഡ്യക്ക് ടൂർണമെന്റിൽ ആകെ 10 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ അദ്ദേഹം ടീമിൽ ഉണ്ടായിരുന്നില്ല.


ഐപിഎല്ലിൽ ഉണ്ടായ പരിക്കിൽ നിന്ന് മുക്തനായെന്ന് ഉറപ്പുവരുത്താനും ഫിറ്റ്‌നസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുമായി പാണ്ഡ്യ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയിരുന്നു.


എന്നാൽ അവിടെ നടന്ന ഫിറ്റ്‌നസ് പരിശോധനയ്ക്കിടെ പത്തോവർ പൂർണ്ണമായി ബോൾ ചെയ്തതാണ് താരത്തിന് പുതിയ പരിക്ക് ഏൽക്കാൻ കാരണമായതെന്നാണ് വിവരം.


"പരിക്ക് ഭേദമാകാൻ മൂന്ന് ആഴ്ചയോളം വേണ്ടിവരും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരിക്ക് പൂർണമായി മാറാതെ ഏകദിന പരമ്പരയിൽ കളിക്കാൻ യാതൊരു സാധ്യതയുമില്ല," ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.


വിരാട് കോഹ്‌ലിക്ക് പിന്നാലെ പാണ്ഡ്യയും പരിക്കേറ്റ് പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ ഫൈനലിൽ ബാറ്റ് ചെയ്യുന്നതിനിടയിലാണ് കോഹ്‌ലിയുടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റത്.


കോഹ്‌ലിക്ക് പുറമെ, ഐപിഎല്ലിൽ ഉടനീളം ഫിറ്റ്‌നസ് പ്രശ്നങ്ങൾ നേരിട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ലഭ്യതയെക്കുറിച്ചും നിലവിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.


പരമ്പരയിൽ കോഹ്‌ലിക്ക് പകരക്കാരനായി യശസ്വി ജയ്‌സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാണ്ഡ്യയുടെ പരിക്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാനോ പകരക്കാരനെ പ്രഖ്യാപിക്കാനോ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല.


അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ശനിയാഴ്ച ധർമ്മശാലയിൽ ആരംഭിക്കും. തുടർന്ന് ജൂൺ 17, 20 തീയതികളിൽ യഥാക്രമം ലഖ്‌നൗവിലും ചെന്നൈയിലുമാണ് അടുത്ത മത്സരങ്ങൾ നടക്കുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home