ad
Deshabhimani

ജോഹന്നാസ്ബർഗിൽ കൂട്ടക്കൊല; 12 പേരെ വെടിവച്ചുകൊന്നു

Stock Image Crime Scene

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 12:46 PM | 1 min read

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിൽ തോക്കുധാരികളുടെ ആക്രമണം. 12 പേരെ വെടിവച്ചുകൊന്നു. ഒമ്പത് പേർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. ചൊവ്വ രാത്രിയിലാണ് ന​ഗരത്തിൽ കൂട്ട വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി വൈകി ജോഹന്നാസ്ബർഗിലെ ക്ലീവ്‌ലാൻഡ് പ്രാന്തപ്രദേശത്തുള്ള ജനവാസ കേന്ദ്രത്തിലാണ് സംഭവം. മിനിബസിൽ എത്തിയ പത്തിലധികം അക്രമികൾ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.


ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ പതിനൊന്ന് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home