വായു മലിനീകരണം വർധിച്ചു; ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്ന് വിൽപന റെക്കോഡിൽ

ന്യൂഡൽഹി: വായു മലിനീകരണം വർധിച്ചതോടെ ശ്വാസകോശ കോശ സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്ന് വിൽപ്പന റെക്കോർഡിലെത്തി. അലർജി, ആസ്തമ എന്നീ രോഗങ്ങളുടെ മരുന്നു വിൽപ്പന 2025 ഡിസംബറിൽ 1,950 കോടി രൂപ കവിഞ്ഞു, ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കാണ്. 2024 ഡിസംബർ മാസത്തേക്കാൾ 10 ശതമാനം അധികമാണ് 2025 ലെ വിൽപന. 2023 ലെ കണക്കുകൾ പരിശോധിച്ചാൽ 18 ശതമാനം അധികം വിൽപന നടന്നതായും ഗവേഷണ സ്ഥാപനമായ ഫാർമറാക്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങളും അതിനുള്ള മരുന്നുകളുടെ വിൽപനയും ഓരോ വർഷവും തുടർച്ചയായി വർധിക്കുന്നുവെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. ശൈത്യകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മരുന്നുകളിൽ ഒന്ന് ആസ്തമക്കും ശ്വാസംമുട്ടിനുമുള്ള ഫൊറകോർട്ടാണ്. ഡിസംബറിൽ 90 കോടി രൂപയുടെ വിൽപനയാണ് നടന്നത്. വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ അലർജിക് റിനിറ്റിസ്, ബ്രോങ്കൈറ്റിസ് രോഗികളുടെ എണ്ണം ഏകദേശം 60% വർദ്ധിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു.










0 comments