Deshabhimani

ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; പടക്കപ്പുക പ്രധാന കാരണമെന്ന് ഐഐടിഎം പഠനം

Delhi AQI
വെബ് ഡെസ്ക്

Published on Nov 11, 2026, 05:27 PM | 1 min read

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള രണ്ട് ദിവസം ഡൽഹിയിലെ വായുമലിനീകരണത്തിൽ പടക്കങ്ങളിൽനിന്നുള്ള പുക പ്രധാന കാരണമായതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ (ഐഐടിഎം) പഠനം. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഡൽഹിയിലെ വായുമലിനീകരണത്തിന്റെ 71.1 ശതമാനവും, 29.8 ശതമാനവും പടക്കപ്പുകയിൽ നിന്നായിരുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.


ദീപാവലിക്ക് തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച (നവംബർ 9ന്) ഡൽഹി ന​ഗരത്തിലെ വായുമലിനീകരണത്തിന്റെ തോത് കുത്തനെ ഉയരാൻ കാരണം പടക്കപ്പുകയായിരുന്നു. ചൊവ്വാഴ്ചയോടെ പടക്കപ്പുകയുടെ തോത് കുറഞ്ഞെങ്കിലും വായുമലിനീകരണം രൂക്ഷമായി തുടരുകയാണെന്ന് ഐഐടിഎം പഠനം വ്യക്തമാക്കുന്നു.


വാഹനങ്ങളിൽ നിന്നുള്ള പുകയേക്കാൾ പലമടങ്ങ് കൂടുതലായിരുന്ന ഈ ദിവസങ്ങളിൽ അന്തരീക്ഷത്തിലെ പടക്കങ്ങളിൽ നിന്നുള്ള പുക. തിങ്കളാഴ് 6.9 ശതമാനമായിരുന്നു വാഹനങ്ങളിൽ നിന്നുള്ള പുക. അജൈവ മാലിന്യത്തിൽ നിന്നുള്ളത് 5%, ജൈവ മാലിന്യത്തിൽ നിന്ന് 4.5%, ജൈവ ഇന്ധനത്തിൽ നിന്ന് 4.45% എന്നിങ്ങനെയായിരുന്നു. മാലിന്യങ്ങൾ കത്തിച്ചതിലൂടെ 1.1 ശതമാനം പുകയാണ് രേഖപ്പെടുത്തിയത്. ഇവയേക്കാളെല്ലാം കൂടുതലായിരുന്നു പടക്കങ്ങളിൽ നിന്നുള്ള പുക.


അതേസമയം, ചൊവ്വാഴ്ച പടക്കങ്ങളിൽ നിന്നുള്ള പുകയുടെ അളവ് 29.8 ശതമാനമായി കുറഞ്ഞപ്പോൾ, വാഹനങ്ങളിൽ നിന്നും മറ്റുമുള്ള സൾഫേറ്റ് അടങ്ങിയ അജൈവ മാലിന്യത്തിന്റെ അളവ് 17.5 ശതമാനമായി ഉയർന്നു. ചൊവ്വാഴ്ച ഡൽഹിയിലെ വായു ​ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും (299), ബുധനാഴ്ച വീണ്ടും എക്യുഐ 312 എന്ന നിലവാരത്തിലേക്ക് എത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home