പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ; ജൂലൈ 15 മുതല്‍ അബുദാബി - നവി മുംബൈ സെക്ടറില്‍ പറക്കാം

പ്രതീകാത്മക ചിത്രം
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളം ആദ്യ അന്താരാഷ്ട്ര സർവീസിനൊരുങ്ങുന്നു. ജൂലൈ 15, പുലർച്ചെ 2. 55ന് എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ സർവീസ് നടത്തും.
അബുദാബി - നവി മുംബൈ സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ടും പിന്നീട് ജൂലൈ 29 മുതൽ ആഴ്ചയിൽ മൂന്നും വീതം സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചകളിലും സർവീസുകളുണ്ടാകും. എയർ ഇന്ത്യ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ബുക്കിങ് ചാനൽ തുടങ്ങിയവ വഴി ബുക്ക് ചെയ്യാൻ സാധിക്കും.
ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 5:45ന് അബുദാബിയിൽ നിന്നും രാവിലെ 2:55ന് നവി മുംബൈയിൽ നിന്നും ആയിരിക്കും വിമാന സർവീസുകൾ. അബുദാബിക്ക് പുറമേ ആഴ്ച തോറും 30 വിമാന സർവീസുകളാണ് ഈ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും വിമാന സർവീസുകളുള്ള ഏറ്റവും വലിയ വിമാന കമ്പനികൾ ഒന്നും എയർ ഇന്ത്യ എക്‌സ്പ്രസ് ആണ്.










0 comments